Connect with us

Palakkad

വെള്ളിയാങ്കല്ല് ഷട്ടര്‍ അടച്ചില്ലെങ്കില്‍ ഇത്തവണ കുടിവെള്ളം മുട്ടും

Published

|

Last Updated

പട്ടാമ്പി: വെള്ളിയാങ്കല്ല് ഷട്ടര്‍ അടച്ചില്ലെങ്കില്‍ ഇത്തവണ പട്ടാമ്പി മേഖലയിലും മറ്റും കുടിവെള്ളം മുട്ടും. പട്ടാമ്പിയിലൂടെ ഒഴുകുന്ന ഭാരതപ്പുഴയെ പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളും മറ്റും ആശ്രയിക്കുന്നുണ്ട്, ഗുരുവായൂര്‍, കുന്ദംകുളം, പാവര്‍ട്ടി, പട്ടാമ്പിതുടങ്ങിയ ടൗണ്‍ ഷിപ്പുകള്‍ക്ക് വെള്ളം ലഭിക്കുന്നത് ‘ഭാരതപ്പുഴയില്‍ നിന്നാണ്.
ഇത്തവണ കാലവര്‍ഷം ദുര്‍ബലമായതിനാല്‍ പുഴയില്‍ വേണ്ടത്ര വെള്ളം ലഭിക്കുകയുണ്ടായില്ല.ഉള്ള വെള്ളം ഒഴുകിപോയതോടെ പട്ടാമ്പി ‘ഭാഗത്തെ പുഴയില്‍ പലയിടത്തുംമണല്‍പരപ്പ് ഉയര്‍ന്ന് കാണാന്‍ തുടങ്ങി. പട്ടാമ്പി ടൗണിലെ മറ്റുപഞ്ചായത്തുകളിലേക്കും വെള്ളം പമ്പ് ഹൗസിന് സമീപത്തെ കിണറുകളില്‍ പലതും മണല്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നു. ഈ ‘ഭാഗത്തെ വെള്ളം അടുത്ത ദിവസം കുറവാവാന്‍ ഇടവരുമെന്നാണ് ഇപ്പോള്‍ പുഴനല്‍കുന്ന സൂചന.
സാധാരണ മാര്‍ച്ച മാസത്തോടെയാണ് പുഴയില്‍ ചാലുണ്ടാക്കി പമ്പ് ഹൗസിന്റെ കിണറിലേക്ക് വെള്ളം തുറന്ന് വിടാറുള്ളത്. എന്നാല്‍ ഇത്തവണ അത് നേരത്തെ തന്നെ ചെയ്യേണ്ടി വരും. അടുത്തകാലത്ത് 2007ല്‍ ആണ് ഭാരതപ്പുഴയില്‍ പട്ടാമ്പി പാലം കടന്ന് വെള്ളപ്പൊക്കമുണ്ടായത്. അന്ന് പട്ടാമ്പി , പരുതൂര്‍, മേഖലയില്‍ വിവിധ ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. 2009ലും പാലം മുട്ടിവെള്ളം ഒഴുകിയെത്തിയിരുന്നു. എന്നാല്‍ ഇക്കൊല്ലം കഴിഞ്ഞ വര്‍ഷത്തേക്കള്‍ കുറഞ്ഞ വെള്ളമാണ് ഭാരതപ്പുഴയില്‍ മഴ മൂലം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസമായിട്ടും പല പഞ്ചായത്തുകളും കുടിവെള്ള പ്രശ്‌നത്തെ ഗൗരവമായി കാണുകയുണ്ടായില്ല. വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിക്കാന്‍പോലും കഴിയാതെ പല പഞ്ചായത്തുകളും കഴിഞ്ഞ വര്‍ഷം കുടിവെള്ളത്തിനായുള്ള ഫണ്ട് കണ്ടെത്താനാവാതെ ബുദ്ധിമുട്ടി.
ഇത് മറച്ച് വെക്കാന്‍ പല പഞ്ചായത്തുകളും മറ്റ് പ്രസ്ഥാനക്കാരേയും ഭരണക്കാരെയും പഴിചാരി കുടിവെള്ള പ്രശ്‌നത്തില്‍ നിന്ന്് തടിതപ്പുകയായിരുന്നു. ഇത്തവണഷട്ടറില്ലെങ്കില്‍ പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലും കുടത്ത ജലക്ഷാമത്തിനിടയാക്കും.

Latest