ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില; തിരുവോണനാളില്‍ ഫാക്ടറികളിലേക്ക് രാസപദാര്‍ഥങ്ങളുമായി ലോറി എത്തി

Posted on: September 16, 2016 11:56 am | Last updated: September 16, 2016 at 11:56 am
SHARE
parakkulam-2
നിര്‍വെയ്ക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ട പറക്കുളം കുന്നിലെ രാസ ഫാക്ടറിയിലേക്ക് രാസപദാര്‍ഥങ്ങളുമായി എത്തിയ ലോറി

കൂറ്റനാട്: പറക്കുളത്തെ രാസഫാക്ടറികള്‍ അടച്ചുപൂട്ടാനുളള ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില. തിരുവോണനാളില്‍ ഫാക്ടറികളേക്ക് രാസപദാര്‍ഥങ്ങളുമായി ലോറി എത്തി.
പറക്കുളത്ത് നാട്ടുകാരുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന രാസ ഫാക്ടറികള്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു എന്നാല്‍ ഈ ഉത്തരവിന് പുല്ലു വിലകല്‍പ്പിച്ചുകൊണ്‍് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്‍്.
പുറത്ത് നിന്ന് ഗെയിറ്റ് പൂട്ടിയ ശേഷം അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്.പറക്കുളത്തെ ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ (ഗേള്‍സ് ) എതിര്‍വശത്താണ് നിരവധി രാസഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. 2011 മെയ് മാസത്തില്‍ പ്രിന്‍സ് കളേഴ്‌സ് എന്ന സ്ഥാപനത്തിന്റെ വാതക ടാംഗില്‍ കുടുങ്ങി രണ്‍് അന്യ സംസ്ഥാന തൊഴിലാളികള്‍ മരിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് രഹസ്യമായിട്ടാണ് പല കമ്പനികളും പ്രവര്‍ത്തനം നടത്തിയിരുന്നത്.എന്നാല്‍ പിന്നീട് രാത്രിയും പകലുമില്ലാതെ ഫാകടറികള്‍ പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറക്കുളം കുന്നിലെ വ്യവസായ പാര്‍ക്കില്‍ നിരവധികമ്പനികള്‍ ഒറ്റയടിക്ക് പ്രവര്‍ത്തനം ആരംഭിച്ചത.് എന്നാല്‍ ഇതിലെ പല ഫാക്ടറികളും പുറം തളളുന്ന പുക മനുഷ്യജീവിന് ഭീഷണിഉയര്‍ത്തുന്നതാണന്നുളള പരിസ്ഥിതി പഠനങ്ങളാണ് നാട്ടുകാരെ ഭീതിയിലാക്കിയത്. തുടര്‍ന്ന് നാട്ടുകാരുടെ നേത്യത്വത്തില്‍ പറക്കുളം കുന്നിലെ രാസഫാക്ടറികള്‍ക്കെതിരെ ജനകീയ സമരങ്ങള്‍ ആരംഭിക്കുകയായിരുന്നു. ഈ ജനകീയ സമരങ്ങള്‍ക്ക് നവംബര്‍ ഒന്നിന് അഞ്ച് വര്‍ഷം തികയുന്ന അവസരത്തിലാണ് നാട്ടുകാരുടെയും മറ്റും പരാതിയെ തുടര്‍ന്ന് ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിടുന്നത്. ഈ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ഫാക്ടറികളിലേക്ക് രാസ പദാര്‍ഥങ്ങളുമായി ലോറികളെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here