ക്രൂരകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണം: എസ് വൈ എസ്

Posted on: September 16, 2016 11:13 am | Last updated: September 16, 2016 at 11:13 am
SHARE

sysമലപ്പുറം: സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമുള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കണമെന്ന് എസ് വൈ എസ് ജില്ലാ കമ്മിറ്റി. കേസുകള്‍ വിജയിക്കാനാവശ്യമായ വസ്തു നിഷ്ഠമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനും യാഥാര്‍ഥ്യ ബോധമുള്‍ക്കൊണ്ട് വിധി പ്രസ്താവം നടത്താന്‍ ന്യായാധിപന്മാരും തയ്യാറാവണം. നിയമത്തിന്റെ പഴുതുകളിലൂടെ കൊടും കുറ്റവാൡള്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്നത്. നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടാനും സമാധാന ജീവിതം തകര്‍ക്കാനുമായിരിക്കും കമ്മിറ്റി ഉണര്‍ത്തി. ഭരണ പ്രതിപക്ഷ തര്‍ക്കത്തിലുപരി അത്യന്തിക നീതിക്കായി പോരാടാനുള്ള സന്‍മനസ്സാണ് അധികാരികളില്‍ നിന്നും പൊതുജനം പ്രതീക്ഷിക്കുന്നത്. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. എം അബൂബക്കര്‍ പടിക്കല്‍, ടി അലവി പുതുപ്പറമ്പ്, സയ്യിദ് സീതിക്കോയ തങ്ങള്‍, കെ പി ജമാല്‍, അസൈനാര്‍ സഖാഫി, അബ്ദുര്‍റഹീം കരുവള്ളി, ബശീര്‍ പറവന്നൂര്‍, ബശീര്‍ ചെല്ലക്കൊടി സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here