ബാലാജി ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Posted on: September 16, 2016 1:16 am | Last updated: September 16, 2016 at 1:16 am
SHARE

balaji_1403getty_750ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ലക്ഷ്മിപതി ബാലാജി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. പതിനാറ് വര്‍ഷം നീണ്ട കരിയറിന് വിരാമമിട്ടുകൊണ്ടാണ് തമിഴ്‌നാട് താരമായ ബാലാജി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഐ പി എല്ലിലും തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും കളി തുടരുമെന്ന് ബാലാജി ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ടി എന്‍ പി എല്ലില്‍ ടുടി പാട്രിയറ്റ്‌സിന്റെ താരമാണ് ബാലാജി. ഇന്ത്യക്ക് വേണ്ടി എട്ട് ടെസ്റ്റുകളും 30 ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 27 ഉം ഏകദിനത്തില്‍ 34 ഉം ടി20യില്‍ 10 വിക്കറ്റുകളും വീഴ്ത്തി. 106 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ നിന്ന് 330 വിക്കറ്റുകളും നേടിയിട്ടുണ്ട

LEAVE A REPLY

Please enter your comment!
Please enter your name here