ലിബിയയില്‍ തടവിലായിരുന്ന രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു: സുഷമാ സ്വരാജ്

Posted on: September 16, 2016 1:05 am | Last updated: September 16, 2016 at 1:05 am
SHARE

ന്യൂഡല്‍ഹി: ലിബിയയില്‍ തടവിലായിരുന്ന രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ട്വിറ്റര്‍ വഴിയാണ ്മന്ത്രി ഇക്കാര്യം അറിയച്ചത്. ഇസില്‍ ശക്തി കേന്ദ്രമായ സിര്‍ടെയില്‍ 2015ലായിരുന്നു ഇന്ത്യക്കാര്‍ തടവിലായത്.
നാല് ഇന്ത്യക്കാരാണ് 2015 ജൂലൈ 29നു തടവിലായത്. ഇതില്‍ രണ്ട് പേരെ തടവിലാക്കിയതിന്റെ രണ്ട് ദിവസത്തിനുശേഷം വിട്ടയച്ചിരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയായ ടി ഗോപാലകൃഷ്ണ, തെലുങ്കാന സ്വദേശിയായ സി ബാലരാംകൃഷ്ണന്‍ എന്നിവരെയാണ് മോചിപ്പിച്ചതെന്ന് സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.