ചിക്കന്‍ ഗുനിയ മൂലം ആരും മരിക്കില്ലെന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി

Posted on: September 16, 2016 6:04 am | Last updated: September 16, 2016 at 1:05 am
SHARE

imageന്യൂഡല്‍ഹി: ചിക്കന്‍ ഗുനിയമൂലം ആരും മരിക്കില്ലെന്ന് ഗൂഗിള്‍ പറയുന്നതെന്ന പ്രസ്താവനയുമായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍. ഡല്‍ഹിയില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനിയെക്കുറിച്ച് മാധ്യങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് മന്ത്രി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇത് തന്റെ അഭിപ്രായമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡല്‍ഹി നിവാസികള്‍ പരിഭ്രരാന്തരാകേണ്ട കാര്യമില്ലെന്നും എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. പകര്‍ച്ച വ്യാധികള്‍ പടരുന്നതിനെതിരെ മുന്‍കരുതല്‍ എടുക്കണം. അസ്വസ്ഥകള്‍ തോന്നുന്നവര്‍ ആശുപത്രികളില്‍ പോകണം. ചിക്കന്‍ ഗുനിയ മൂലം ലോകത്തൊരിടത്തും മരണം സംഭവിക്കുന്നില്ല. മറിച്ച് വയസ്സായവരും മറ്റു അസുഖങ്ങള്‍ പിടിക്കപ്പെട്ടവരുമാണ് മരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.