National
സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് യുപി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു
ന്യൂഡല്‍ഹി: സമാജ്‌വാദി പാര്‍ട്ടി നേതാവ് ശിവ്പാല്‍ യാദവ് യുപി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ സിംഗ് യാദവാണ് രാജിവച്ചത്. മുഖ്യമന്ത്രി അഖിലേഷ് യാദവിനാണ് രാജി സമര്‍പ്പിച്ചത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുപി ഘടകം പ്രസിഡന്റുകൂടിയായ ശിവ്പാല്‍ യാദവ് എല്ലാ പാര്‍ട്ടി പദവികളും ഒഴിയുന്നതായും അറിയിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഖിലേഷ് യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കിയാണ് ശിവ്പാല്‍ സിംഗ് യാദവിനെ മുലായം സിംഗ് ചുമതലയേല്‍പ്പിച്ചത്. ഇതോടെ ഏതാനും മണിക്കൂറിനു ശേഷം ശിവ്പാല്‍ യാദവിന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ശിവപാല്‍ സിംഗ് യാദവിന്റെ രാജി.
---- facebook comment plugin here -----