സൗമ്യ വധക്കേസ്: റിവ്യൂ ഹര്‍ജി നല്‍കുമെന്ന് മുഖ്യമന്ത്രി

Posted on: September 15, 2016 2:36 pm | Last updated: September 16, 2016 at 10:51 am
SHARE

pinarayiതിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി. വിധി മനസാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കിട്ടാവുന്നതില്‍ മികച്ച അഭിഭാഷകരും നിയമജ്ഞരുമായി ആലോചിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.