ഗോവിന്ദച്ചാമിക്കെതിരായ തെളിവുകല്‍ കെട്ടിച്ചമച്ചതാണെന്ന് അഡ്വ. ബിഎ ആളൂര്‍

Posted on: September 15, 2016 11:50 am | Last updated: September 15, 2016 at 8:33 pm
SHARE

adv_ba_aloor_760x400ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരായ തെളിവുകളെല്ലാം പോലീസും പ്രോസിക്യൂഷനും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം അഭിഭാഷന്‍ അഡ്വ. ബിഎ ആളൂര്‍. ഗോവിന്ദച്ചാമി ട്രെയിനില്‍ കയറിയപ്പോള്‍ സൗമ്യ പുറത്ത് ചാടുകയായിരുന്നു. പിന്നെ പ്രതി സൗമ്യയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടാവാം. എന്നാല്‍ സൗമ്യ മരിക്കാന്‍ കാരണം ഗോവിന്ദച്ചാമിയല്ല.

പ്രതിക്കെതിരെ കോടതിയില്‍ തെളിവ് നല്‍കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. കേസില്‍ ഗോവിന്ദച്ചാമി കുറ്റക്കാരനല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വായിച്ചാല്‍ മനസിലാവും. കേസിലെ തെളിവുകളൊന്നും ഗോവിന്ദച്ചാമി തെറ്റ് ചെയ്തതിനെ സാധൂകരിക്കുന്നതല്ലെന്നും അതുകൊണ്ടാണ് സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് ലഭിച്ചതെന്നും ബിഎ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here