റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ലയിക്കുന്നു

Posted on: September 15, 2016 9:22 am | Last updated: September 15, 2016 at 11:28 am
SHARE

anil-ambaniമുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെലും ലയിക്കുന്നു. 65000 കോടിയുടെ ആസ്തി കണക്കാക്കപ്പെടുന്ന പുതിയ കമ്പനിയില്‍ രണ്ട് ഗ്രൂപ്പുകള്‍ക്കും 50 ശതമാനം വീതമാണ് ഓഹരി പങ്കാളിത്തം. ഡയറക്ടര്‍ ബോര്‍ഡിലും രണ്ട് ഗ്രൂപ്പുകള്‍ക്കും തുല്യ പങ്കാളിത്തമായിരിക്കും ഉണ്ടാവുക. ഇരുകമ്പനികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ലയനവിവരം പ്രഖ്യാപിച്ചത്.

മലേഷ്യയിലെ മാക്‌സിസ് കമ്മ്യൂണിക്കേഷനാണ് എയര്‍സെലിന്റെ ഉടമകള്‍. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരു കമ്പനി ഉടമകളും തമ്മില്‍ ലയനചര്‍ച്ച നടന്നുവരികയായിരുന്നു. ലയനത്തോടെ ആര്‍കോമിന്റെ കടം 20,000 കോടിയായി കുറയും. എയര്‍സെലിന്റെ നഷ്ടം 4000 കോടിയായി ചുരുങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here