Connect with us

Gulf

സമാഗമത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍ക്ക് സാക്ഷിയായി ആര്‍എസ്‌സി വളണ്ടിയര്‍മാര്‍

Published

|

Last Updated

മിന: വിശുദ്ധ ഹജ്ജ്കര്‍മ്മത്തിന്റെ രണ്ടാം ദിവസം നിരവധി സമാഗമത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളാണ് ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ക്ക് അനുഭവിക്കാനായത്. അറഫാ ദിനത്തില്‍ അറഫ, മുസ്ദലിഫ, മിന എന്നിവിടങ്ങളില്‍ നിന്ന്
കാണാതാവുകയും ബന്ധുക്കളില്‍ നിന്നും കൂട്ടം തെറ്റി ഗതിയറിയാതെ പലയിടങ്ങളിലായി പ്രയാസമനുഭവിക്കുകയും ചെയ്തിരുന്ന നിരവധി ഹാജിമാരെ ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ക്ക് കണ്ടെത്തുവാനായി. തിരിച്ചറിയല്‍ കാര്‍ഡുകളോ
മറ്റു ഔദ്യോഗിക രേഖകളോ ഒന്നുമില്ലാത്ത ഹാജിമാരെ അതാത് രാജ്യങ്ങളൂടെ ഹജ്ജ് മിഷന്‍ ഒഫീസുകളുമായി ബന്ധപ്പെട്ട് അവരുടെ ടെന്റ് നമ്പറുകളും മറ്റും ശേഖരിച്ചാണു അവരെ ടെന്റുകളിലേക്കെത്തിക്കുന്നത്.

കാണാതായവര്‍ക്കു പകരമായി അവരുടെ ബന്ധുക്കള്‍ മിനായിലെ കല്ലേറു കര്‍മ്മം ചെയ്തവരും, കൂട്ടം തെറ്റിയവരേയും കാണാതായവരേയും അന്വേഷിച്ചു ബന്ധുക്കള്‍ ടെന്റുകളിലും പുറത്തും ഓടി നടക്കുന്ന സാഹചര്യത്തില്‍ ഹാജിയെയും കൂട്ടി ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ ടെന്റുകളിലെത്തിക്കുമ്പോള്‍കെട്ടിപ്പിടിച്ചു ആനന്ദ അശ്രുകള്‍ പൊഴിച്ചു അവരെ വരവേല്ക്കുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍കാണ പിന്നീട് വളണ്ടിയര്‍മാര്‍ നേര്‍സാക്ഷികളായത്.

മക്കയില്‍ നിന്നുള്ള ആര്‍എസ്‌സി കോര്‍ഡിനേറ്റര്‍ ഹനീഫ അമാനിക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച സന്ദേശപ്രകാരം
സര്‍ക്കാര്‍ ഗ്രൂപ്പ് വഴി ഹജ്ജിനെത്തിയ തൃശൂര്‍ സ്വദേശി ഉമര്‍ ഫാറൂഖ് അഹ് മദ് ഇസ്മാ ഈല്‍ (68) നെ കാണാനില്ലന്ന വിവരം ലഭിക്കുന്നത്, അറഫയില്‍ നിന്നും കാണാതാവുകയും രണ്ട് ദിവസത്തോളമായി ഭക്ഷണവും മറ്റും ലഭിക്കാതെ അവശനിലയിലായി വഴിതെറ്റിയ ഉമറുല്‍ ഫാറൂഖ് ഹാജിയെ കഴിഞ്ഞ ദിവസം ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ അറഫയില്‍ വെച്ച് കണ്ടെത്തുകയും റെഡ്ക്രസന്റിന്റെ സഹായത്തോടെ ആവശ്യമായ പ്രാഥമിക ശുശ്രൂഷ നല്കുകയും ഡോകടറുടെ നിര്‍ദ്ദേശപ്രകാരം മിനയിലുള്ള ഹജ്ജ് മിഷന്‍ ക്ലിനിക്കില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

സമാനമായരീതിയില്‍ കാണാതായതും വഴിതെറ്റിയവരുമായ നിരവധി ഹാജിമാരെയാണ ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ അവരുടെ ബന്ധുക്കളെ ഏല്പ്പിച്ചത്. ഭര്‍ത്താവൊന്നിച്ചു ഹജ്ജിനെത്തിയ ഭോപ്പാല്‍ സ്വദേശിനി ജീതൂന്‍ബി (70) മിനയിലെ ന്യുമിന ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെടുകയും ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്തുകൊടുക്കുകയും ആവശ്യമായ രേഖകള്‍ ശരിയാക്കുന്നതിനു ബന്ധപ്പെട്ടവരുമായി സംസാരിക്കുകയും മയ്യിത്ത് റെഡ് ക്രസ്ന്റിന്റെ ആംബുലന്‍സില്‍ ഹറമിലേക്ക്
കൊണ്ടുപോവുകയും ചെയ്തു. കൂടാതെ നിരവധി അവശരും രോഗികളുമായ ഹാജിയെമാരെ ഹോസ്പിറ്റലുകളിലെക്കെത്തിക്കുന്നതിനും അസീസിയ്യയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍കള്‍ക്ക് പരിചരണം നല്കുന്നതിനും ആര്‍എസ്‌സി വളണ്ടിയര്‍മാര്‍ ശ്രമം നടത്തിവരുന്നു.

Latest