Connect with us

Ongoing News

പാരാലിമ്പിക്‌സ്: ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യക്ക്‌ സ്വര്‍ണം

Published

|

Last Updated

റിയോ ഡി ജനീറോ: പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ദേവേന്ദ്ര ഝാചാര്യയാണ് സ്വര്‍ണം നേടിയത്. സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തിക്കൊണ്ടാണ് എഫ്46 വിഭാഗത്തില്‍ ഝാചാര്യ സ്വര്‍ണം നേടിയത്. 2004ലെ ഏതന്‍സ് പാരാലിമ്പിക്‌സില്‍ ഝാചാര്യ തന്നെ കുറിച്ച 62.15 മീറ്ററെന്ന ലോക റെക്കോര്‍ഡ് 63.97 എന്ന മികച്ച പ്രകടനത്തോടെയാണ് തിരുത്തിയത്.

രാജസ്ഥാന്‍ സ്വദേശിയാണ് 36 കാരനായ ഝാചാര്യ. ഒരു കൈ മുറിഞ്ഞുപോയ ഝാചാര്യ തന്റെ മികച്ച പ്രകടനത്തിലൂടെയാണ് രാജ്യാന്തര ശ്രദ്ധനേടിയത്. 2004ല്‍ അര്‍ജ്ജുന അവാര്‍ഡും 2012ല്‍ പത്മശ്രീയും നല്‍കി രാജ്യം ഝാചാര്യയെ ആദരിച്ചു. പത്മശ്രീ ലഭിക്കുന്ന ആദ്യ പാരാലിമ്പിക്‌സ് താരമാണ് ഝാചാര്യ.

ഇതോടെ റിയോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം നാലായി. രണ്ട് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം.