കൊല്ലം കോര്‍പറേഷന്‍ കൗണ്‍സിലറും പിതാവും കാറിടിച്ചു മരിച്ചു

Posted on: September 14, 2016 10:44 am | Last updated: September 15, 2016 at 8:41 am
SHARE

kokilaകൊല്ലം: കൊല്ലം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ തേവള്ളി ഓലയില്‍ വരവര്‍ണിനിയില്‍ കോകില എസ് കുമാറും(23) അച്ചന്‍ സുനില്‍കുമാറും (50) കാറിടിച്ചു മരിച്ചു. കോകില സംഭവസ്ഥലത്ത് വെച്ചും സുനില്‍കുമാര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അച്ഛനോടൊപ്പം സ്‌കൂട്ടറില്‍ വരുമ്പോള്‍ കൊല്ലം കാവനാട് ദേശീയപാതയില്‍ ആല്‍ത്തറമൂടിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

അമിതവേഗതയില്‍ പിന്നാലെവന്ന കാര്‍ കോകില സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും ദൂരേക്ക് തെറിച്ചുവീണു. അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോയി. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മറ്റുപല വാഹനങ്ങളിലും ഉരസിയശേഷമാണ് കാര്‍ സ്‌കൂട്ടറിന്റെ പിന്നിലിടിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here