കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കുന്നു; വ്യാഴാഴ്ച റെയില്‍ ബന്ദ്

Posted on: September 13, 2016 8:04 pm | Last updated: September 14, 2016 at 11:26 am
SHARE

bengaluruബെംഗളൂരു: കാവേരി വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ കന്നഡ സംഘടനകളുടെ തീരുമാനം.അനുകൂല വിധി വരുന്നത് വരെ സമരം തുടരുമെന്ന് കാവേരി സംരക്ഷണ സമിതി അറിയിച്ചു. ബുധനാഴ്ച്ച റോഡുകള്‍ ഉപരോധിക്കും. വ്യാഴാഴ്ച കര്‍ണാടകയില്‍ റെയില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. കന്നഡ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട എന്ന സംഘടനയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബന്ദിന്റെ ഭാഗമായി കര്‍ണാടകയിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകള്‍ തടയും. കാവേരി തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ നിന്നുള്ള മുഴുവന്‍ വാഹനങ്ങളും തടയുമെന്നും കന്നഡ സംഘടനകള്‍ അറിയിച്ചു. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബുധനാഴ്ച്ച തുറന്ന് പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here