ജിയോയുടെ 4ജി സേവനം ഇനി ബിഎസ്എന്‍എല്ലിനും; റിലയന്‍സുമായി കരാറായി

Posted on: September 13, 2016 4:01 pm | Last updated: September 13, 2016 at 8:05 pm
SHARE

reliance gioകൊച്ചി: ഇന്‍ട്രാ സര്‍ക്കിള്‍ സഹകരണവുമായി ബിഎസ്എന്‍എല്ലും റിലയന്‍സ് ജിയോയും. പുതിയ സഹകരണത്തിലൂടെ ബിഎസ്എന്‍എല്ലിന്റെ 2ജി സേവനങ്ങള്‍ റിലയന്‍സ് ജിയോ വോയ്‌സ് കോളിനായി ഉപയോഗിക്കും. തിരികെ റിലയന്‍സ് ജിയോയുടെ 4ജി സേവനം ബിഎസ്എന്‍എല്ലിനും ലഭിക്കും. വോയ്‌സ് കോളുകളില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് റിലയന്‍സ് പുതിയ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇരുകൂട്ടര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാറിലാണ് എത്തിയിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ പ്രതികരിച്ചു. ഇരു കമ്പനികള്‍ക്കും ഇടതടവില്ലാതെ മൊബൈല്‍ ഫോണ്‍ സേവനം ഉപയോക്താക്കള്‍ക്ക് എത്തിക്കാന്‍ ഇതുവഴി സാധിക്കും. ബിഎസ്എന്‍എല്ലിന് ഹൈസ്പീഡ് മൊബൈല്‍ ഡാറ്റ സേവനം എത്തിക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here