Connect with us

Kerala

ആറ് വയസുകാരനെ കൊന്ന് കിണറ്റില്‍ തള്ളിയ അച്ഛന്‍ കീഴടങ്ങി

Published

|

Last Updated

കൊച്ചി: ആറ് വയസുകാരനെ കൊന്ന് കിണറ്റില്‍ തള്ളിയ അച്ഛന്‍ പോലീസില്‍ കീഴടങ്ങി. പെരുമ്പാവൂരിനടുത്ത് മീമ്പാറ സ്വദേശിയായ ബാബുവാണ് തിങ്കളാഴ്ച കോടനാട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. ബാബുവിനേയും മകനേയും കാണുന്നില്ലെന്ന് അറിയിച്ച് ബാബുവിന്റെ ഭാര്യ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടത്തിവരുമ്പോഴാണ് പ്രതി കീഴടങ്ങിയത്.

ശനിയാഴ്ച ഭാര്യയുടെ ചേച്ചിയുടെ വീട്ടില്‍ നിന്ന് വിനോദയാത്ര പോവുകയാണെന്ന് പറഞ്ഞാണ് ബാബു മകനെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് മകനെ കൊന്ന് വീടിന് നൂറ് മീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

ബാബു ക്രിമിനില്‍ സ്വഭാവമുള്ള ആളല്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ കുറച്ച് കാലമായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. ഇതായിരിക്കാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.