രാജീവ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന് ജയിലില്‍ മര്‍ദനം

Posted on: September 13, 2016 1:37 pm | Last updated: September 13, 2016 at 1:37 pm

perarivalanചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പേരറിവാളന് ജയിലില്‍ സഹതടവുകാരന്റെ മര്‍ദനം. ഇരുമ്പ് വടികൊണ്ടുള്ള അടിയേറ്റ പേരറിവാളന്റെ തലക്ക് നാല് തുന്നലുണ്ട്. പരിക്ക് ഗുരുതരമല്ലെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സഹതടവുകാരനായ രാജേഷ് ഖന്നയാണ് പേരറിവാളനെ ആക്രമിച്ചത്.

വ്യത്യസ്ത ബ്ലോക്കുകളില്‍ താമസിക്കുന്ന തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് എങ്ങനെയെന്ന കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.