കശ്മീരില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Posted on: September 13, 2016 10:42 am | Last updated: September 13, 2016 at 4:02 pm
SHARE

kashmirശ്രീനഗര്‍: ഈദ് ദിനത്തിലും കശ്മീരില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബന്ദിപുര ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത് നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കനത്ത സുരക്ഷാവലയത്തിലാണ് കശ്മീരില്‍ ഈദ് ആഘോഷിക്കുന്നത്. 10 ജില്ലകളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് കശ്മീരില്‍ ഈദ് ദിനത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പള്ളികളില്‍ മാത്രമാണ് പെരുന്നാള്‍ നിസ്‌കാരം നടന്നത്. തെരുവുകള്‍ വിജനമാണ്. തന്റെ 70 വയസ് നീണ്ട ജിവിതത്തിനിടയില്‍ ഇങ്ങനെയൊരു പെരുന്നാള്‍ ആദ്യമാണെന്ന് കശ്മീരി കവിയും സാമൂഹ്യപ്രവര്‍ത്തകനുമായ ശരീഫ് അഹമ്മദ് ശരീഫ് പറഞ്ഞു.

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതോടെയാണ് കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. ജൂലൈ എട്ടിന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 80 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here