അനീതിയാണ് പക്ഷെ അക്രമം വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി

Posted on: September 13, 2016 8:53 am | Last updated: September 13, 2016 at 12:04 pm

karnatakaബെംഗളൂരു: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയോട് അനീതിയാണ് കാണിച്ചതെങ്കില്‍ ക്രമസമാധാനം തകര്‍ക്കുന്ന പ്രതിഷേധം വേണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വരയും ആവശ്യപ്പെട്ടു. സമാധാന മാര്‍ഗത്തിലൂടെയാണ് പ്രതിഷേധിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെ അക്രമം വ്യാപകമായതോടെ ഇത്തരം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ പോലീസ് അഴിച്ചുകൊടുത്തു. അതിനിടെ, തമിഴ്‌നാട്ടിലെ കന്നഡികരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ജയലളിതക്ക് കത്തയച്ചു. ബെംഗളൂരുവില്‍ തമിഴ്‌നാട് സ്വദേശികള്‍ കൂടുതലുള്ള ഭാഗങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെന്നായിലും കര്‍ണാടക് ആസ്ഥാനമായുള്ള സ്‌കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവക്ക് സുരക്ഷ കൂട്ടി.