ത്യാഗസ്മരണയില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു

Posted on: September 13, 2016 8:17 am | Last updated: September 13, 2016 at 10:34 am
SHARE

ss-150925-eid-al-adha-05-jpo.nbcnews-ux-1024-900

കോഴിക്കോട്: ഇബ്രാഹീം നബിയുടെയും മകന്‍ ഇസ്മാഈല്‍ നബിയുടെയും ത്യാഗഭരിതമായ ജീവിതം അയവിറക്കി ലോകമെമ്പാടുമുള്ള വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിച്ചു. രാവിലെ പെരുന്നാള്‍ നിസ്‌ക്കാരവും ഉള്ഹിയ്യത്ത് കര്‍മവും പൂര്‍ത്തിയാക്കിയ വിശ്വാസികള്‍ കുടുംബങ്ങളിലും അയല്‍വീടുകളിലും സന്ദര്‍ശനം നടത്തി ബന്ധങ്ങള്‍ ഊട്ടിയുറപ്പിച്ചു. സഊദി അടക്കം ഗള്‍ഫ് നാടുകളിലും തിങ്കളാഴ്ചയായിരുന്നു പെരുന്നാള്‍.

ബലിപെരുന്നാള്‍ ദിനത്തിലെ ഏറ്റവും പുണ്യകര്‍മമാണ് ഉള്ഹിയ്യത്ത്. നാലുദിവസമാണ് ഉളുഹിയ്യത്ത് നിര്‍വഹിക്കാന്‍ നിശ്ചയിക്കപ്പെട്ടത്. ബലിപെരുന്നാളും തൊട്ടടുത്ത അയ്യാമുത്തശ്രീഖിന്റെ മൂന്നു ദിവസങ്ങളും. ബലിപെരുന്നാള്‍ ദിവസം രാവിലെ സൂര്യനുദിച്ച ശേഷം രണ്ട് റക്അത്ത് നിസ്‌കാരത്തിന്റെയും രണ്ട് നേരിയ ഖുത്വുബയുടെയും സമയം കഴിഞ്ഞ ശേഷമാണ് അറവ് നല്ലത്. അന്നേദിവസം സൂര്യനുദിച്ചതോടെ ഉളുഹിയ്യത്തറവിനു വിരോധമില്ല. പക്ഷേ, സൂര്യനുദിച്ചുയര്‍ന്ന ശേഷമാണ് നല്ലതെന്ന് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here