Connect with us

Gulf

ഹജ്ജ് കര്‍മങ്ങള്‍ അവസാനഘട്ടത്തില്‍; കല്ലെറിയല്‍ പുരോഗമിക്കുന്നു

Published

|

Last Updated

ജിദ്ദ: വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്നലെ അറഫയില്‍ വിശ്വമാനവിക സമ്മേളനം തീര്‍ത്ത വിശ്വാസി ലക്ഷങ്ങള്‍ സൂര്യാസ്തമയത്തോടെ മുസ്ദലിഫ വഴി മിനായിലെ തമ്പുകളിലേക്ക് മടങ്ങി. ഇന്ന് മുതല്‍ മൂന്ന് ദിവസം ജംറകളിലെ കല്ലേറിന്റെ സമയമാണ്. ജംറത്തുല്‍ അഖബയില്‍ പുലര്‍ച്ചെ മുതല്‍ തന്നെ ഹാജിമാര്‍ കല്ലേറ് കര്‍മം ആരംഭിച്ചു. തിരക്ക് ഒഴിവാക്കാന്‍ ഇത്തവണ വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിരീക്ഷണത്തിനായി ഡ്രോൺ വിമാനങ്ങൾ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

കല്ലെറിയല്‍ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം മുടി മുറിച്ച് ബലികര്‍മവും നടത്തി ഹാജിമാര്‍ മക്കയില്‍ തിരിച്ചെത്തും. തുടര്‍ന്ന് വിശുദ്ധ കഅബാലയത്തെ അവസാനമായി പ്രദക്ഷിണം ചെയ്യുന്നതോടെ ഹജ്ജ് കര്‍മങ്ങള്‍ക്ക് പരിസമാപ്തിയാകും. 15 ലക്ഷത്തിലധികം ഹാജിമാരാണ് ഇത്തവണ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കുന്നത്.