പ്രതി പോലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

Posted on: September 11, 2016 3:59 pm | Last updated: September 11, 2016 at 3:59 pm

wandoor-police-stationമലപ്പുറം: കസ്റ്റഡിയിലെടുത്ത പ്രതി പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. പള്ളിക്കുന്ന് ലത്തീഫ് (40) ആണ് വണ്ടൂര്‍ പൊലീസ് സ്‌റ്റേഷനിലെ ശുചിമുറിക്കുള്ളില്‍ തൂങ്ങിമരിച്ചത്. ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശുചിമുറിയിലെ കൊളുത്തില്‍ ഉടുമുണ്ടില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണു മൃതദേഹം.