പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അന്വേഷിക്കാന്‍ ബിജെപിയുടെ പ്രത്യേക സമിതി

Posted on: September 11, 2016 3:43 pm | Last updated: September 12, 2016 at 5:38 pm
SHARE

amit-shah-jpg-imageന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അന്വേഷിക്കാന്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ് ആണ് സമിതിയുടെ തലവന്‍. സമിതിയില്‍ അഞ്ച് അംഗങ്ങളാണുള്ളത്.

കേരളത്തിന്റെ ചുമതലയുള്ള പാര്‍ട്ടി സെക്രട്ടറി എച്ച് രാജ, എംപിമാരായ മീനാക്ഷി ലേഖി, ആനന്ദ് ഹെഗ്‌ഡെ, നളിന്‍ കാട്ടീല്‍ എന്നിവരാണ് അംഗങ്ങള്‍. ഉടന്‍ കേരളം സന്ദര്‍ശിക്കുന്ന സംഘം അന്വേഷണ റിപ്പോര്‍ട്ട് അമിത് ഷാക്ക് നല്‍കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് അക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അടിയന്തരമായി പ്രത്യേക സമിതി രൂപീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here