പാലക്കാട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: September 11, 2016 10:43 am | Last updated: September 11, 2016 at 3:44 pm
SHARE

accident-പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി സുധീര്‍, കര്‍ണാടക സ്വദേശി ഗിരീഷ് എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന കല്ലട ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെ പാലക്കാട് ഉദൂര്‍ കഞ്ചിക്കോട് വെച്ച് ലോറിയുടെ പിറകില്‍ ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ലോറി അടുത്തുള്ള കടയിലേക്ക് പാഞ്ഞുകയറി. പരിക്കേറ്റവരെ പാലക്കാട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബസിലെ യാത്രക്കാര്‍ മറ്റു വാഹനങ്ങളില്‍ യാത്ര തുടര്‍ന്നു. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.