കശ്മീരില്‍ ഭീകരാക്രമണം: കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

Posted on: September 11, 2016 10:17 am | Last updated: September 11, 2016 at 12:19 pm

kashmirശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരാക്രമണത്തില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിലാണ് വെടിവെപ്പുണ്ടായത്. സൈന്യം തിരിച്ചും വെടിവെച്ചു. പ്രദേശത്തുള്ള ഒരു കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതിനാല്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.