ധാക്കയിലെ വസ്ത്രശാലയില്‍ തീപിടിത്തം: 21 മരണം

Posted on: September 10, 2016 3:17 pm | Last updated: September 11, 2016 at 10:43 am
SHARE

dhaka-fireധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 21പേര്‍ മരിച്ചു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 10 പേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ശനിയാഴ്ച രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്.

20 ഫയര്‍ എഞ്ചിനുകള്‍ അപകടസ്ഥലത്ത് തീയണക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമായെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് അഗ്നി ശമനസേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദുരന്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അപകടസമയത്ത് നൂറോളം പേര്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നു. ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് തൊട്ട് മുമ്പാണ് തീപിടിത്തമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here