Connect with us

National

എംബ്രാര്‍ വിമാന ഇടപാടില്‍ വന്‍ അഴിമതി: അന്വേഷണം തുടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി: ബ്രസീലില്‍ നിന്ന് വാങ്ങുന്ന എംബ്രാര്‍ 145 ജെറ്റ് വിമാന ഇടപാടില്‍ അഴിമതി നടന്നുവെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം തുടങ്ങി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിമാനം കൈമാറിയതില്‍ അഴിമതി നടന്നുവെന്ന ആരോപണത്തെ പറ്റി ബ്രസീലും യുഎസുമാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

208 മില്യന്‍ ഡോളര്‍ മുടക്കിയാണ് ഇന്ത്യ മൂന്ന് എംബ്രാര്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടത്. 2008ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്തായിരുന്നു ഇത്. ഇടപാടില്‍ വന്‍ അഴിമതി നടന്നുവെന്ന വാര്‍ത്ത ഒരു ബ്രസീലിയന്‍ പത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യ 208 മില്യന്‍ ഡോളര്‍ മുടക്കി വാങ്ങിയ അതേ വിമാനങ്ങള്‍ ഡൊമനിക്കന്‍ റിപ്പബ്ലിക്ക് വാങ്ങിയത് 94 മില്യന്‍ ഡോളറിനാണ്. ഈ രണ്ട് തുകകള്‍ തമ്മിലുള്ള അന്തരമാണ് സംശയത്തിനിടയാക്കിയത്.

വന്‍ തുകക്ക് ഇന്ത്യയുമായി ഇടപാട് നടത്താന്‍ ഒരു ഇടനിലക്കാരന്‍ വന്‍തുക കമ്മീഷന്‍ വാങ്ങിയതായും പത്രം ആരോപിക്കുന്നു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Latest