പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം: ഹൈജമ്പില്‍ സ്വര്‍ണം

Posted on: September 10, 2016 11:58 am | Last updated: September 10, 2016 at 2:04 pm
SHARE

India's Mariyappan Thangavelu (L) and Bhati Varun Singh celebrate their gold and bronze medals, respectively, after the men's final high jump - T42 during the Paralympic Games at the Olympic Stadium in Rio de Janeiro on September 9, 2016. / AFP PHOTO / YASUYOSHI CHIBA

റിയോ ഡി ജനീറോ: റിയോയില്‍ നടക്കുന്ന പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. പുരുഷന്‍മാരുടെ ഹൈജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവാണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ വരുണ്‍ സിംഗ് ഭട്ടി വെങ്കലം നേടി.

1.89 മീറ്റര്‍ ചാടിയാണ് മാരിയപ്പന്‍ ഒന്നാമതെത്തിയത്. 1.86 മീറ്റര്‍ ചാടി തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് വരുണ്‍ വെങ്കലം നേടിയത്. ഇതേയിനത്തില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ശരത് കുമാറിന് ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. യുഎസ്എയുടെ സാം ഗ്രീവനാണ് വെള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here