Connect with us

Kannur

തലശേരിയില്‍ തെരുവുനായക്കള്‍ നാടോടി സ്ത്രീയെ കടിച്ചു കീറി

Published

|

Last Updated

തലശേരി: തലശേരി മമ്പറത്ത് തെരുവുനായക്കൂട്ടം നാടോടി സ്ത്രീയെ കടിച്ചുകീറി. മമ്പറം ടൗണില്‍ താമസിക്കുന്ന ഹൊന്‍സൂര്‍ സ്വദേശി രാധയാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ ടെന്റിനുള്ളില്‍ കയറിയ നായക്കൂട്ടം രാധയെ കടിച്ചുവലിച്ച് പുറത്തെത്തിക്കുകയായിരുന്നു. വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചതോടെയാണ് നായക്കൂട്ടം രാധയെ ഉപേക്ഷിച്ച് ഓടിപ്പോയത്. നായക്കൂട്ടം രാധയുടെ ചുണ്ടും മൂക്കും കടിച്ചുകീറി.

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാധയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അടിയന്തര ശാസ്ത്രക്രിയ വേണമെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജിലെത്തിയത്.

---- facebook comment plugin here -----

Latest