ആന്‍ഡമാന്‍ എസ് വൈ എസ് ആദര്‍ശ സമ്മേളനം സമാപിച്ചു

Posted on: September 10, 2016 12:03 am | Last updated: September 10, 2016 at 12:03 am
SHARE

പോര്‍ട്ട് ബ്ലയര്‍: ആന്‍ഡമാനില്‍ സംഘടനാ ശക്തി തെളിയിച്ചുകൊണ്ട് എസ് വൈ എസ് നടത്തിയ ആദര്‍ശ സമ്മേളനം സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ സമ്മേളനത്തിന്റെ ഭാഗമായി ചര്‍ച്ചാ ക്ലാസുകള്‍ നടന്നു. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ചാലകശക്തിയായതിന് ഡല്‍ഹിയില്‍ നിന്ന് നാടുകടത്തപ്പെട്ട് വീര്യമൃത്യു വരിച്ച അല്ലാമ ഫള്‌ലുല്‍ ഹഖിന്റെ ദര്‍ഗയില്‍ ഖലീല്‍ തങ്ങളുടെ നേതൃത്വത്തില്‍ നടന്ന സിയാറത്തോടെയാണ് സമ്മേളനം തുടക്കം കുറിച്ചത്.
നേരത്തെ കാലിഘട്ട്, സ്റ്റുവര്‍ട്ട് ഗഞ്ച്, മോഡേല്‍വ്യൂ എന്നിവിടങ്ങളില്‍ മതപ്രഭാഷണം നടന്നു. ഹാഫിള് ഹാമിദ് യാസീന്‍ ജൗഹരി, അല്‍ ഹാഫിള് മുഈനുദ്ദീന്‍ അലബര്‍ മിസ്ബാഹി ബീഹാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആന്‍ഡമാന്‍ മര്‍കസില്‍ ഹിഫഌല്‍ ഖുര്‍ആന് ഇതോടനു ബന്ധിച്ച് തുടക്കം കുറിച്ചു.
ആന്‍ഡമാന്‍ മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായി ഹസൈനാര്‍ നദ്‌വി (പ്രസി.), ഖാലിദ് സഖാഫി, അബ്ദുല്‍ ഖാദര്‍ സഅദി, ബാപ്പു ഹാജി, ഹസന്‍ (വൈസ് പ്രസി.), ഹുസൈന്‍ മാസ്റ്റര്‍ (സെക്ര.), അലവി ഹാജി, ആസിഫ് ഇ പി, മുഹമ്മദ് ബാബു, ഉസ്മാന്‍ കെ പി (ജോ. സെക്ര.), അബ്ദുല്‍ കലാം ഹാജി (ഫൈനാന്‍സ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. ഇബ്‌റാഹീം സഖാഫി അധ്യക്ഷത വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here