യുഎസ് ഓപ്പണ്‍: സെറീന വില്യംസ് പുറത്ത്

Posted on: September 10, 2016 12:00 am | Last updated: September 10, 2016 at 12:00 am
SHARE

sereenaന്യൂയോര്‍ക്ക്: അട്ടിമറികള്‍ കൊണ്ട് ശ്രദ്ധേയമായ യു എസ് ഓപണില്‍ നിന്ന് സെറീന വില്യംസും പുറത്ത്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 7-6.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇതോടെ ജര്‍മനിയുടെ ആംഗലിക്കെ കെര്‍ബറും ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയും തമ്മില്‍ ഏറ്റുമുട്ടും. ഫൈനലില്‍ എത്തിയതോടെ ലോക രണ്ടാം റാങ്കില്‍നിന്ന് കെര്‍ബര്‍ ഒന്നിലേക്ക് എത്തും. സെമിയില്‍ ഡെന്മാര്‍ക്കിന്റെ കരോളിന്‍ വോസ്‌നിയാകിയെ കീഴടക്കിയാണ് കെര്‍ബര്‍ കിരീട പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാക്കിയത്. 6-4, 6-3നായിരുന്നു ജര്‍മന്‍ സുന്ദരിയുടെ ജയം.
പുരുഷ വിഭാഗം സെമിഫൈനലുകള്‍ നാളെ നടക്കും. ആദ്യ സെമിയില്‍ സ്റ്റാനിസ്ലാവ് വാവ്‌റിങ്കയും കി നിഷികോരിയും ഏറ്റുമുട്ടും. രണ്ടാം സെമി നൊവാക് ജോക്കോവിച്ചും മോന്‍ഫില്‍സും തമ്മിലാണ്.