നവരാത്രി ദിവസത്തെ ആയുധ പൂജ തടയാന്‍ സിപിഎം ശ്രമമെന്ന് കുമ്മനം

Posted on: September 9, 2016 11:12 pm | Last updated: September 9, 2016 at 11:12 pm
SHARE

kummanamതിരുവനന്തപുരം: നവരാത്രി ദിവസത്തെ ആയുധ പൂജ തടയാനുള്ള ആസൂത്രിത നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദേവസ്വം മന്ത്രിയുടെ പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണ്. പോലീസ് സ്‌റ്റേഷനുകളില്‍ ചെയ്തത് പോലെ ക്ഷേത്രങ്ങളേയും പാര്‍ട്ടിവല്‍ക്കരിക്കാനാണ് ഭരണത്തണലില്‍ സിപിഎം ശ്രമിക്കുന്നത്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാത്ത മന്ത്രിയാണ് ദേവസ്വംവകുപ്പ് ഭരിക്കുന്നതെന്നും കുമ്മനം പറഞ്ഞു.