രണ്ടാമതും പെണ്‍കുട്ടി: മാതാവ് കുഞ്ഞിനെ കൊന്ന് എസിക്കുള്ളില്‍ ഒളിപ്പിച്ചു

Posted on: September 9, 2016 8:49 pm | Last updated: September 9, 2016 at 8:49 pm
SHARE

neha-goyal-jpg-image-784-410

ജയ്പൂര്‍: രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായതിനെ തുടര്‍ന്ന് മാതാവ് കുഞ്ഞിനെ കൊലപ്പെടുത്തി. മുപ്പത്തിയഞ്ചുകാരിയായ നേഹ ഗോയലാണ് കുഞ്ഞിനെ കൊലപ്പെടുത്തി എയര്‍കണ്ടീഷനറിനുള്ളില്‍ ഒളിപ്പിച്ചത്. കഴിഞ്ഞ മാസം 26നാണ് കുഞ്ഞിനെ കാണാനില്ലെന്ന നേഹ കുടുംബത്തോട് പറഞ്ഞത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ ഉപയോഗശൂന്യമായ എയര്‍ കണ്ടീഷനറിനുള്ളില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

വീട്ടിനുള്ളിലുള്ള ആള്‍ തന്നെയാണ് കൊലയാളിയെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് വീട്ടിലുള്ളവരുടെ രക്തസാമ്പിളുകള്‍ ഫോറന്‍സിക് പരിശോധന നടത്തുകയായിരുന്നു. ബെഡ്‌റൂമിനോട് ചേര്‍ന്ന കുളിമുറിയില്‍ നിന്ന് കുഞ്ഞിന്റെ രക്തവും നേഹയുടെ രക്തവും കണ്ടെത്തിയതോടെയാണ് സംശയം നേഹയിലെത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം ചെയ്തത് നേഹതന്നെയെന്ന് പോലീസിന് ബോധ്യപ്പെടുകയായിരുന്നു.

വീട്ടിലെ കത്തി ഉപയോഗിച്ചാണ് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ ശരീരത്തില്‍ പതിനേഴോളം മുറിവുകളുണ്ടായിരുന്നു. നേഹക്ക് എട്ട് വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. രണ്ടാമത്തെ കുഞ്ഞ് ആണ്‍കുട്ടിയാവാന്‍ ഇവര്‍ നിരവധി പൂജകള്‍ നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here