തെരുവുനായ്ക്കളെ കൊന്ന സംഭവം: പോലീസ് കേസെടുത്തു

Posted on: September 9, 2016 6:38 pm | Last updated: September 9, 2016 at 6:38 pm
SHARE

dog-killingഞാറക്കല്‍: ഞാറക്കല്‍ ഗ്രാമപഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ തെരുവുനായക്കളെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് കേസെടുത്തു. കുഴിച്ചുമൂടിയ നായ്ക്കളുടെ ജഡങ്ങള്‍ വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത് പരിശോധിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്തംഗം ജോസ് മാവേലിയുടെ നേതൃത്വത്തില്‍ തെരുവുനായക്കളെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവം വിവാദമായതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായാണ് കുഴിച്ചുമൂടിയ നായ്ക്കളുടെ ജഡം പുറത്തെടുത്ത് പരിശോധന നടത്തുന്നത്.

നായ്ക്കളുടെ ആന്തരികാവയവങ്ങള്‍ പരിശോധിച്ച് മരണകാരണം കണ്ടെത്താനാണ് നീക്കം. പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം നായ്ക്കളെ കൊന്നവര്‍ക്കെതിരെ കുറ്റം ചുമത്തും. പഞ്ചായത്തംഗം മിനി രാജു, േ്രസ്റ്റ ഡോഗ് സംഘടനയിലെ അംഗമായ ജോസ് മാവേലി എന്നിവരടക്കം നാല് പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.