പൊതുമാപ്പ്: ആയിരത്തോളം പേര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ചു

Posted on: September 9, 2016 6:12 pm | Last updated: September 9, 2016 at 6:12 pm
SHARE

ദോഹ: പൊതുമാപ്പ് ഇളവ് പ്രയോജനപ്പെടുത്തി ആയിരത്തോളം നിയമവിരുദ്ധ പ്രവാസികള്‍ രാജ്യം വിടാന്‍ തയ്യാറെടുക്കുന്നു. ആയിരത്തോളം പേര്‍ക്ക് എക്‌സിറ്റ് അനുമതി ലഭിച്ചതായി ഖത്വര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ്.

ഈ മാസം ഒന്നാം തീയതി മുതല്‍ ആറ് ദിവസത്തിനുള്ളില്‍ 800 മുതല്‍ ആയിരം വരെ പേര്‍ക്ക് യാത്രാ രേഖകള്‍ നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ ഡെസ്‌ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ സുഗമവും സുതാര്യവുമായി നടക്കാനാണ് സെര്‍ച്ച് ആന്‍ഡ് ഫോളോഅപ്പ് വകുപ്പില്‍ സ്‌പെഷ്യല്‍ ഡെസ്‌ക് ആരംഭിച്ചത്. താത്കാലിക ഓഫീസില്‍ 300 അപേക്ഷകര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ക്യാപ്റ്റന്‍ റാങ്കിലുള്ള 20 ഉദ്യോഗസ്ഥരടക്കം ആഭ്യന്തര മന്ത്രാലയത്തിലെ 40 ഉദ്യോഗസ്ഥ സംഘം അപേക്ഷകരെ സഹായിക്കാനുണ്ട്. ഞായര്‍ മുതല്‍ വ്യാഴം വരെ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി എട്ട് വരെയാണ് ഓഫീസ് പ്രവര്‍ത്തിക്കുക.

നിയമവിരുദ്ധ താമസക്കാര്‍ സമര്‍പ്പിച്ച പാസ്‌പോര്‍ട്ട്, യാത്രാരേഖ അടക്കമുള്ള രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയാണ് ഓഫീസിലെ ആദ്യഘട്ട നടപടി. രേഖകള്‍ പരിശോധനക്ക് സമര്‍പ്പിച്ച് സാധാരണ നാലാം ദിവസം ഓപണ്‍ എയര്‍ ടിക്കറ്റ് അടിസ്ഥാനമാക്കിയുള്ള എക്‌സിറ്റ് പെര്‍മിറ്റ് നല്‍കും. അധികൃതരില്‍ നല്‍കിയ വിവരം അനുസരിച്ച് സാധാരണ വിസയില്‍ വീണ്ടും രാജ്യത്തേക്ക് വരാമെന്ന് എക്‌സിറ്റ് പെര്‍മിറ്റ് ലഭിച്ച ഒരു ഏഷ്യന്‍ പ്രവാസി ഖത്വര്‍ ട്രിബ്യൂണ്‍ ലേഖകനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here