‘മതനിരപേക്ഷ അഴിമതിരഹിത വികസനോന്മുഖ കേരളം ലക്ഷ്യം’ : ടിവി രാജേഷ്‌

Posted on: September 9, 2016 3:19 pm | Last updated: September 15, 2016 at 8:11 pm
SHARE
അബുദാബി ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച വി വി ദക്ഷിണാമൂര്‍ത്തി അനുശോചനയോഗത്തില്‍ ടി വി രാജേഷ് എം എല്‍ എ സംസാരിക്കുന്നു
അബുദാബി ശക്തി തിയറ്റേഴ്‌സ് സംഘടിപ്പിച്ച വി വി ദക്ഷിണാമൂര്‍ത്തി അനുശോചനയോഗത്തില്‍ ടി വി രാജേഷ് എം എല്‍ എ സംസാരിക്കുന്നു

അബുദാബി: മത നിരപേക്ഷവും അഴിമതി രഹിതവും വികസനോന്മുഖവുമായ ഒരു നവകേരളം പടുത്തുയര്‍ത്തുന്നതിനുള്ള പരിശ്രമത്തിലാണ് ഇടത് സര്‍ക്കാറെന്നും ഇടതുപക്ഷ മുന്നണി തിരഞ്ഞെടുപ്പോടനുബന്ധിച്ച് പ്രകടനപത്രികയിലൂടെ മുന്നോട്ട് വെച്ച മുദ്രാവാക്യത്തോടും വാഗ്ദാനങ്ങളോടും 100 ശതമാനം നീതിപുലര്‍ത്തിക്കൊണ്ടാണ് പിണറായി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിട്ടിരിക്കുന്നതെന്നും ടി വി രാജേഷ് എം എല്‍ എ അഭിപ്രായപ്പെട്ടു.
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ വി വി ദക്ഷിണാമൂര്‍ത്തിയുടെ വിയോഗത്തില്‍ അനുശോചിച്ചു അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഫറുള്ള പാലപ്പെട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. സാബു അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍, കെ ബി മുരളി, ടി കെ മനോജ്, യുവകലാ സാഹിതി പ്രസിഡന്റ് ചന്ദ്രശേഖര്‍ സംസാരിച്ചു.