ഓണാഘോഷത്തിന് റസ്റ്റോറന്റുകള്‍ ഒരുങ്ങി

Posted on: September 9, 2016 3:14 pm | Last updated: September 9, 2016 at 3:14 pm

ദുബൈ: നാക്കിലയില്‍ കണ്ണിനും നാവിനും മനസ്സിനും കുളിരു പകരുന്ന രുചിക്കൂട്ടുകളൊരുക്കി ഇത്തവണയും റസ്റ്റോറന്റുകള്‍ മലയാളികള്‍ക്ക് ഓണ വിരുന്നൊരുക്കും. പരിപ്പും നെയ്യും മുതല്‍ പാലട പ്രഥമന്‍ വരെ നിരവധി വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ സദ്യയാണ് ഓണത്തെ കേമമാക്കാന്‍ ഒരുങ്ങുന്നത്. തറവാട് റസ്റ്റോറന്റില്‍ സദ്യക്ക് പാചക കലയില്‍ പ്രഗത്ഭനായ സുരോത്തമന്‍ നമ്പൂതിരി നേതൃത്വം നല്‍കുമെന്ന് എം ഡി ബിജുകോശി അറിയിച്ചു.
മിക്ക റസ്റ്റോറന്റുകളിലും സെപ്തംബര്‍ 14, 15, 16 തിയതികളില്‍ സദ്യ ലഭ്യമാണ്. പഴം, പപ്പടം, അവിയല്‍, ഓലന്‍, കാളന്‍ തുടങ്ങിയ കേരളത്തിന്റെ തനതു വിഭവങ്ങള്‍ക്ക് പൊലിമ പകര്‍ന്നുകൊണ്ട് പാല്‍പായസം, പാലട പ്രഥമന്‍, ഗോതമ്പു പ്രഥമന്‍ എന്നീ മൂന്നു കൂട്ടം പായസങ്ങള്‍ ഡൈന്‍-ഇന്‍ സദ്യയിലും രണ്ടു പായസം ടേക്ക് എവേയിലും ഉണ്ടാവും.
28 മുതല്‍ 40 ദിര്‍ഹം വരെയാണ് റസ്റ്റോറന്റുകളിലെ നിരക്ക്. നേരത്തെ തന്നെ ബുക്കിംഗ് തുടങ്ങി.