83 കോടി യാത്രികരുടെ സായൂജ്യത്തില്‍ ദുബൈ മെട്രോക്ക് ഏഴാം വാര്‍ഷികം

Posted on: September 9, 2016 3:13 pm | Last updated: September 9, 2016 at 3:13 pm
SHARE

ദുബൈ: പൊതുഗതാഗത മേഖലയില്‍ ഏറ്റവും ആകര്‍ഷകമായി ദുബൈ മെട്രോ മാറിയതായി ആര്‍ ടി എ ഡയറക്ടര്‍ ജനറലും എക്‌സിക്യുട്ടീവ് ഡയറക്‌ടേഴ്‌സ് ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ അറിയിച്ചു. 2009 സെപ്തംബര്‍ ഒന്‍പതിനാണ് മെട്രോ ആരംഭിച്ചത്. ഇത് ഏഴാം വാര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. ഈ വര്‍ഷം ആഗസ്റ്റ് അവസാനം വരെയാകുമ്പോള്‍ 83 കോടി യാത്രകളാണ് മെട്രോയില്‍ നടന്നത്.
ദിനംപ്രതി യാത്രക്കാര്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാട് ദുബൈ മെട്രോ തീര്‍ത്തും ശരിവെച്ചിരിക്കുകയാണ്. നഗരവികസനത്തിന് ദുബൈ മെട്രോ അനുഗുണമായി വര്‍ധിച്ചു. ദുബൈയുടെ വിവിധ മേഖലകളില്‍ വളര്‍ച്ചക്കിടയാക്കി. സുഗമവും സുരക്ഷിതവുമായ യാത്ര സാധ്യമാക്കി. ദുബൈ മെട്രോയുടെ വികസനം ഭരണാധികാരികള്‍ വീണ്ടും വിഭാവനം ചെയ്തിട്ടുണ്ട്. വേള്‍ഡ് എക്‌സ്‌പോ 2020 വേദിയിലേക്കുള്ള റൂട്ടിന് ഈയിടെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തറകല്ലിട്ടിരുന്നു. നഖീല്‍ ഹാര്‍ബര്‍ ആന്റ് ഡൗണ്‍ സ്റ്റേഷനില്‍ നിന്ന് 15 കിലോമീറ്ററോളമാണ് റൂട്ട് 2020 നിര്‍മിക്കുന്നത്. സുസ്ഥിരിവികസന പദ്ധതിയാണിത്.
2030ഓടെ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം 30ശതമാനമാകും. 2015ഓടെ 15 ശതമാനമായിവര്‍ധിച്ചിട്ടുണ്ട്. പൊതുഗതാഗതത്തെ ആശ്രയിക്കുന്നത് പരിസ്ഥിതിക്ക് ഗുണം ചെയ്യുന്നതും സൗകര്യപ്രദവുമാണ്. ഇന്ധന ചെലവ് കുറക്കാന്‍ കഴിയും. ദുബൈ മെട്രോയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ പോലീസ് അടക്കം എല്ലാ വിഭാഗങ്ങളോടും നന്ദിയുണ്ട്. മതര്‍ അല്‍ തായര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here