Connect with us

Gulf

വായനാ വര്‍ഷത്തെ പിന്തുണച്ചവരെ ശൈഖ് മുഹമ്മദ് ആദരിക്കും

Published

|

Last Updated

ദുബൈ: യു എ ഇ വായനാ വര്‍ഷത്തെ പ്രോത്സാഹിപ്പിച്ച 45 വ്യക്തിത്വങ്ങളെ ദേശീയ ദിനത്തില്‍ ആദരിക്കുമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. ഫെഡറല്‍-ലോക്കല്‍ തലങ്ങളിലുള്ളവരെയാണ് ആദരിക്കുക. വായന പ്രേത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2016നെ വായനാ വര്‍ഷമായി ആചരിക്കാന്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
സ്വദേശികളെയാണ് ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത് ആദരിക്കുക. ശൈഖ് മുഹമ്മദിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാവും ഈ വിഭാഗത്തിലേക്കുള്ളവരെ തിരഞ്ഞെടുക്കുക. വ്യക്തികള്‍ക്കൊപ്പം സ്ഥാപനങ്ങളെയും ആദരിക്കുന്നതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഏഴ് വിഭാഗങ്ങളായി തിരിച്ചാവും ആദരിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദരിക്കലിന്റെ ഭാഗമായി 45 മെഡലുകളും സമ്മാനിക്കും. ശൈഖുമാര്‍, മന്ത്രിമാര്‍, എഫ് എന്‍ സി അംഗങ്ങള്‍ തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലാവും ആദരിക്കല്‍. ആദരിക്കപ്പെടുന്ന വ്യക്തികളും സ്ഥാനപങ്ങളും വായന പ്രോത്സാഹിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ ഉള്‍പെടുത്തി പ്രത്യേക പതിപ്പും പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്

Latest