Connect with us

Gulf

ഐ ഫോണ്‍ 7ന്റെ വരവ് മറ്റ് മോഡലുകളുടെ വിലകുറക്കും

Published

|

Last Updated

ദുബൈ: ഐ ഫോണ്‍ 7 വിപണിയിലെത്തുന്നതോടെ മറ്റ് സ്മാര്‍ട് ഫോണുകള്‍ക്ക് വിലകുറയുമെന്നാണ് ഉപഭോക്താക്കളുടെ പ്രതീക്ഷ. ഉപയോഗിച്ച ഐ ഫോണിന്റെ പഴയ മോഡലുകള്‍ ധാരാളമായി എത്തുന്നുവെന്നതും കുറച്ചു കാലത്തേക്കെങ്കിലും ഐ ഫോണ്‍ 7ന്റെ പ്രഭാവം കനത്തതായിരിക്കുമെന്നതും മറ്റ് നിര്‍മാതാക്കള്‍ക്ക് ഭീഷണിയാണ്. ഗ്യാലക്‌സി നോട്ട് 7 കമ്പോളത്തില്‍ നിന്ന് പിന്‍വലിക്കേണ്ടി വന്നതിന്റെ ക്ഷീണത്തിലണ് സാംസങ്.
നിരവധി സവിശേഷതകളുമായാണ് ഐഫോണ്‍ 7 പുറത്തിറങ്ങുന്നത്. 12 മെഗാപിക്‌സല്‍ ഇരട്ടക്യാമറ, മികച്ച ബാറ്ററിയും മൈക്രോ ഫോണും, ബ്ലൂ ടൂത്ത് പോലുള്ള ഇയര്‍ഫോണ്‍ എന്നിങ്ങനെ സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഏറെ. ശരാശരി 2800 ദിര്‍ഹമായിരിക്കും വില.
അതേ സമയം, സാംസങ്ങ് ഗ്യാലക്‌സി നോട്ട് സെവന്‍ ശരാശരി 3000 ദിര്‍ഹം ആയിരുന്നു. ഐ ഫോണ്‍ സിക്‌സ് പ്ലസിന് ഇപ്പോഴും 2800 ദിര്‍ഹമുണ്ട്. ഇവ രണ്ടിന്റെയും വില കുറയാനാണ് സാധ്യത. സാംസങ് ഗ്യാലക്‌സി എസ് 7 എഡ്ജിന് 2000വും, സോണി എക്‌സ്‌പേരിയക്ക് 1500ഉ ആയി കുറയാന്‍ ഇടയുണ്ട്. ഇത്തിസലാത്തില്‍ ഇന്ന് മുതല്‍ ഐഫോണ്‍ 7ന്റെ ബുക്കിംഗ് തുടങ്ങും. സെപ്റ്റം 17ഓടെ ഉപഭോക്താക്കളുടെ കൈകളിലെത്തും.

Latest