ബക്രീദ്-ഓണം വിപണിയിലേക്ക് സമ്മാന പൊതിയുമായി മില്‍മ

Posted on: September 9, 2016 3:02 pm | Last updated: September 9, 2016 at 3:02 pm
SHARE

വടക്കഞ്ചേരി : ബക്രീദ് ഓണം വിപണിയില്‍ മില്‍മ ഉല്‍പ്പന്നങ്ങളുടെ സമ്മാനപൊതിയുമായി മലബാര്‍ മേഖലാ യൂനിയന്‍.
മില്‍മയുടെ ഉല്‍പ്പന്നങ്ങളായ നെയ്യ്, പാലട, പേഡ, മില്‍ക്കി ജാക്ക്, മില്‍മ വൂവ് എന്നീ ഉല്‍പ്പന്നങ്ങളുടെ ബണ്‍ഡില്‍ ഓഫ് ജോയ്’എന്ന പേരില്‍ സമ്മാനപൊതി വിപണിയിലെത്തിക്കുന്നത്.
200 ഗ്രാം മില്‍മ നെയ്യ്, 200 ഗ്രാം പാലട, 130 ഗ്രാം പേഡ ഫാമിലി പാക്ക്, 150 ഗ്രാം മില്‍ക്കി ജാക്ക്, 18 ഗ്രാമിന്റെ മില്‍മ വൂവ് രണ്‍െണ്ണം എന്നിവങ്ങനെ ഉള്‍പ്പെടുത്തിയാണ് പ്രത്യേകം തയ്യാറക്കിയ സമ്മാനപൊതിയിലാക്കി വില്‍പ്പന നടത്തുന്നത്. 288 രൂപ വിലവരുന്ന ഉല്‍പ്പന്നങ്ങള്‍ 250 രൂപക്കാണ് വില്‍പ്പന നടത്തുന്നത്. ആഘോഷവേളകളില്‍ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സമ്മാനങ്ങള്‍ നല്‍കുന്ന രീതിയിലാണ് അഞ്ചു ഉല്‍പ്പന്നങ്ങള്‍ ഒരുമിച്ച് നല്‍കുന്നത്.
മില്‍മയുടെ ബേപ്പൂര്‍ നടുവട്ടത്തുള്ള പ്രൊഡക്ട്‌സ് ഡെയറില്‍ നിന്നാണ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. മില്‍മ ഷോപ്പികള്‍, ഡീലര്‍മാര്‍ ക്ഷീരസംഘങ്ങള്‍ എന്നിവ വഴി 25000 പാക്കറ്റുകളാണ് വിപണിയിലെത്തിക്കുന്നതെന്ന് മാനേജിംങ് ഡയറക്ടര്‍ കെ ടി തോമസ് പറഞ്ഞു. ഫോണ്‍: 9744686505.