സുഹൃത്തിന് മുച്ചക്ര വാഹനം നല്‍കി പൂര്‍വ വിദ്യാര്‍ഥികള്‍

Posted on: September 9, 2016 2:50 pm | Last updated: September 9, 2016 at 2:50 pm
മൂന്നിയൂര്‍ ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍  നല്‍കിയ മുച്ചക്ര വാഹനത്തില്‍ ഹനീഫ
മൂന്നിയൂര്‍ ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍
നല്‍കിയ മുച്ചക്ര വാഹനത്തില്‍ ഹനീഫ

തിരൂരങ്ങാടി: 21 വര്‍ഷം മുമ്പ് കൂടെ പഠിച്ച പ്രിയ കൂട്ടുകാരന് കൈതാങ്ങുമായി യുവാക്കള്‍. മൂന്നിയൂര്‍ ഹൈസ്‌കൂളിലെ 1991-94 വര്‍ഷത്തെ വിദ്യാര്‍ഥികളാണ് സ്‌കൂള്‍ അങ്കണത്തില്‍ ഒരുവട്ടം കൂടി ഒത്തുചേര്‍ന്നത്. ഇവരോടൊപ്പം പഠിച്ചിരുന്ന ശാരീരിക അവശത അനുഭവിക്കുന്ന ഹനീഫ എറപറമ്പന് മുച്ചക്ര വാഹനം നല്‍കിയത് മാതൃകയായി.
ചടങ്ങില്‍ അന്നത്തെ പ്രധാനാധ്യാപികയായ പി പി സഫിയെ ആദരിച്ചു. മുച്ചക്ര വാഹനത്തിന്റെ താക്കോല്‍ദാനം പി പി സഫിയ നിര്‍വഹിച്ചു. എം അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍കാലത്ത് അധ്യാപകരായ എന്‍ രാജീവ്, ഇ അബ്ദുല്‍ ഖാദിര്‍, ടി സി ബാബുരാജ്, പ്രവാസി പ്രതിനിധി അന്‍സാര്‍ ചെമ്മാട്, മുസ്തഫ കുന്നത്ത്പറമ്പ്, ശാഫി സാദിരി പാറക്കടവ് പ്രസംഗിച്ചു.