തുണിക്കടയില്‍ നാല് വയസ്സുകാരനെ മാതാവ് മറന്നു

Posted on: September 9, 2016 2:46 pm | Last updated: September 9, 2016 at 2:46 pm

textilesതാമരശ്ശേരി: നാല് വയസ്സുകാരനെ തുണിക്കടയില്‍ മറന്ന മാതാവ് ജീവനക്കാരെ വെട്ടിലാക്കി. താമരശ്ശേരി കാരാടിയിലെ തുണിക്കടയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ഉത്സവത്തിരക്കിനിടയിലാണ് മാതാവിനും ബന്ധുക്കള്‍ക്കുമൊപ്പം നാല് വയസ്സുകാരന്‍ കടയില്‍ എത്തിയത്. കുട്ടിയില്‍ നിന്ന് രക്ഷിതാക്കളെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ പലരും സോഷ്യല്‍ മീഡിയകളില്‍ വിവരം കൈമാറി. നാല് മണിക്കൂറോളം കഴിഞ്ഞിട്ടും കുട്ടിയെ തേടി ആരും എത്താതിരുന്നതിനെ തുടര്‍ന്ന് താമരശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഏറെനേരം കഴിഞ്ഞാണ് കുട്ടിയെ തേടി രക്ഷിതാക്കള്‍ സ്റ്റേഷനിലെത്തിയത്. രണ്ട് മാസം മുന്‍പ് താമരശ്ശേരി സ്റ്റേറ്റ് ബേങ്കിനു സമീപത്തെ മൊബൈല്‍ ഷോപ്പില്‍ പെണ്‍കുട്ടിയെ മറന്ന് മാതാവ് സ്ഥലം വിട്ടിരുന്നു.