മുഖ്യമന്ത്രിക്കെതിരെ വാട്‌സാപ്പില്‍ പോസ്റ്റിട്ട ജീവനക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

Posted on: September 9, 2016 2:37 pm | Last updated: September 9, 2016 at 2:37 pm
SHARE

മാനന്തവാടി: മുഖ്യമന്ത്രിക്കെതിരെ വാട്ട്‌സ് ആപ്പില്‍ രൂക്ഷമായ ഭാഷയില്‍ പോസ്റ്റ് ഇട്ട സംഭവത്തില്‍ താലൂക്ക് ഓഫീസ് ജീവനക്കാരനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസേടുത്തു. ജീവനക്കാരന്‍ വി യു ജോണ്‍സണെതിരെയാണ് സെക്ഷന്‍ 153 എ പ്രകാരം കേസേടുത്തത്.മത സ്പര്‍ദ വളര്‍ത്തുന്ന രീതിയില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടത്തി എന്നതാണ് വകുപ്പ് ചുമത്തിയിരിക്കുന്നത്.സര്‍വീസ് ചട്ടം ലംഘിച്ച് സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്രകടനം നടത്തരുത് എന്ന നിയമം നിലനില്‍ക്കേ മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന രീതിയില്‍ താലുക്ക് ജീവനക്കാരുടെ ഗ്രൂപ്പായ ഓപ്പണ്‍ റും എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ കൂടിയായ ജോണ്‍സണ്‍ പോസ്റ്റിടുകയായിരുന്നു. ഡ്യുട്ടി സമയത്ത് ഓണാഘോഷം വേണ്ടന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനെതിരെയായിരുന്നു പോസ്റ്റ്.സംഭവത്തെ കുറിച്ച് ഡി വൈ എഫ് ഐ സബ്ബ് കലക്ടര്‍,ഡി വൈ എസ് പി എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here