കോഴിക്കോട് പുതിയറ സ്‌കൂളിലെ ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കി

Posted on: September 9, 2016 11:42 am | Last updated: September 9, 2016 at 5:02 pm
SHARE

onam-celebration-destroyed-jpg-image-485-345കോഴിക്കോട്: സ്‌കൂളിലെ ഓണാഘോഷ ഒരുക്കങ്ങള്‍ സാമൂഹികവിരുദ്ധര്‍ അലങ്കോലമാക്കി. കോഴിക്കോട് പുതിയറ ബിഇഎം യുപി സ്‌കൂളിലെ ഓണാഘോഷമാണ് സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കിയത്. സദ്യക്കായി തയാറാക്കിയ ഭക്ഷണം നശിപ്പിക്കുകയും അടുപ്പില്‍ മലവിസര്‍ജനം നടത്തുകയും ചെയ്തു. കിണര്‍ മലിനമാക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി ഭക്ഷണം തയാറാക്കിയ ശേഷം മാതാപിതാക്കളും അധ്യാപകരും മടങ്ങിയ ശേഷമാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. മുറി കുത്തിത്തുറന്നാണ് ഭക്ഷണസാധനങ്ങള്‍ നശിപ്പിച്ചത്.

സംഭവത്തെകുറിച്ച് പോലീസ് അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. കുട്ടികളുടെ ഓണാഘോഷം തടസപ്പെടാതിരിക്കാന്‍ സദ്യ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here