പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ചെന്നൈ-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പിടിച്ചിട്ടു

Posted on: September 9, 2016 10:36 am | Last updated: September 9, 2016 at 5:01 pm
SHARE

കൊച്ചി: പാളത്തില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് ചെന്നൈ-ആലപ്പുഴ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പിടിച്ചിട്ടു. രാവിലെ ഒമ്പത് മണിയോടെ ഇടപ്പള്ളി കളമശ്ശേരി പാതയിലായിരുന്നു സംഭവം. മൂന്നാമത്തെ ബോഗി കടന്നുപോയ ശേഷമാണ് ലൈന്‍മാന്‍ അപകടസൂചന നല്‍കിയതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയത്. അരമണിക്കൂറിനകം പാളത്തില്‍ അറ്റകുറ്റപ്പണി നടത്തിയ ശേഷം ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.