ചങ്ങരംകുളം താടിപ്പടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

Posted on: September 9, 2016 9:52 am | Last updated: September 9, 2016 at 5:01 pm
SHARE

accidentചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചങ്ങരംകുളം താടിപ്പടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും എറണാംകുളത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പയ്യന്നൂര്‍ സ്വദേശികളായ രണ്ട് കാര്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇരുവരുടേയും നില ഗുരുതരമാണ്. കാര്‍ യാത്രക്കാരിലൊരാള്‍ ഇന്ന് വിദേശത്തേക്ക് പോകേണ്ട ആളായിരുന്നു. ഇതിനു മുന്‍പ് എറണാംകുളത്തു നിന്നു മെഡിക്കല്‍ എടുക്കുന്നതിന് വേണ്ടിയാണ് സംഘം പുലര്‍ച്ചെ പുറപ്പെട്ടത്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നെങ്കിലും എയര്‍ബാഗ് ഉളളതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
തകര്‍ന്ന കാറിനുളളില്‍ കുടുങ്ങിയ കാര്‍ ഡ്രൈവര്‍ ഡേവിഡ് ജോര്‍ജിനെ ഏറെ നേരം കഴിഞ്ഞ് നാട്ടുകാര്‍ വെട്ടിപ്പൊളിച്ചാണ് ഹോസ്പിറ്റലില്‍ എത്തിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.