വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാല് വയസ്സുകാരനെ തെരുവ് നായ കടിച്ചു

Posted on: September 9, 2016 9:25 am | Last updated: September 9, 2016 at 9:25 am
SHARE

കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല്‌വയസ്സുകാരനെ തെരുവു നായ് കടിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്നരക്കാണ് സംഭവം. ചുങ്കം മള്ളൂശേരിയില്‍ നിര്‍മ്മിതി കോളനിയിലെ താമസക്കാരനായ വാളാച്ചിറയില്‍ പ്രദീപിന്റെ മകന്‍ വൈഷ്ണവി(നാല്)നാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും കൈക്കുംകാലിനും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ പിന്നീട് ഇഎസ്‌ഐ ആശപത്രിയില്‍ കൊണ്ടുപോയങ്കെിലും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മെഡിക്കല്‍ കോളജ് ആശുപത്രയിലേക്ക് മാറ്റി.