പതിനൊന്നുകാരിയെ പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമം; കുട്ടി രക്ഷപ്പെട്ടതിനെത്തുടര്‍ന്ന് പ്രതി തൂങ്ങി മരിച്ചു

Posted on: September 9, 2016 9:20 am | Last updated: September 9, 2016 at 9:20 am
SHARE

tvm-kovalam-thoongi-maricha-chandra-babu51കോവളം: അയല്‍വാസിയായ പതിനൊന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതി പെണ്‍കുട്ടി രക്ഷപ്പെട്ടതിനെ തുടര്‍ന്ന് തൂങ്ങി മരിച്ചു. എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണ്. പ്രതിയുടെ വീട്ടു മുറ്റത്ത് ശവകുഴി തോണ്ടിയ നിലയില്‍ കണ്ടെത്തി. വെളളാര്‍ മലവിള വീട്ടില്‍ ചന്ദ്രബാബു (51)വാണ് മരിച്ചത്. ഗുരുതരമായ പരുക്കേറ്റ കുട്ടിയെ ആദ്യം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പിന്നീട് എസ് എ ടി ആശുപത്രിയിലേക്കും മാറ്റി. വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. അയല്‍വാസിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ ചന്ദ്രബാബു സ്‌കൂളില്‍ നിന്നും പരീക്ഷക്ക് ശേഷം സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് പോയെന്നാണ് പ്രാഥമിക വിവരം. വീടിനുള്ളില്‍ വെച്ച് പ്രതി പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുന്നതിനിടെ പെണ്‍കുട്ടി അബോധാവസ്ഥയിലാകുകയും കുട്ടി മരണപെട്ടുവെന്ന ധാരണയില്‍ പ്രതി മാറിയപ്പോള്‍ കുട്ടി എഴുന്നേറ്റു ഓടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓടി വീട്ടില്‍ എത്തിയ പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞു. ബന്ധുക്കള്‍ വിവരം അറിയിച്ചതനുസരിച്ച് കോവളം പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് ചന്ദ്രബാബുവിനെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തായി ഭക്ഷണം ചിതറി കിടന്ന നിലയിലായിരുന്നു. വീടിനുളില്‍ നിന്നും വിദ്യാര്‍ഥിനിയുടെ സ്‌കൂള്‍ വസ്ത്രം, സ്‌കൂള്‍ ബാഗും സ്‌കൂളില്‍ നിന്നും നല്‍കിയ അരിയും കൂടാതെ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ വീട്ടില്‍ നിന്നും കാണാതായ ഒരു ജോഡി തുണിയും സംഭവം നടന്ന വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. വീടിനു മുന്നില്‍ ശവക്കുഴി തോണ്ടിയിട്ടിരുന്നതും സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതായി സംശയിക്കുന്നതായി കോവളം പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്ന് പോസ്റ്റ് മാര്‍ട്ടം ചെയ്യുമെന്ന് കോവളം എസ് ഐ അജയകുമാര്‍ അറിയിച്ചു. സംഭവത്തില്‍ വിശദാന്വേഷണം ആരംഭിച്ചതായി സ്ഥലം സന്ദര്‍ശിച്ച ഫോര്‍ട്ട് എ സി ഗോപകുമാര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here