ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ സഹായം തേടുന്നു

Posted on: September 9, 2016 12:25 am | Last updated: September 9, 2016 at 12:25 am
SHARE

chn-chikilsa-sahaayamകോട്ടയം: ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുകയാണ് ആലപ്പുഴ ജില്ലയിലെ എഴുപുന്ന സൗത്ത് കായിക്കര വീട്ടില്‍ ജാസ്മിന്‍(40) എന്ന വീട്ടമ്മ. മൂന്ന് വര്‍ഷത്തോളമായി ചികിത്സകള്‍ക്കിടയില്‍ തന്റെ പഴയ ജീവിതത്തിലേക്കുള്ള മടങ്ങിവരവ് സ്വപ്‌നം കണ്ട് കഴിയുകയാണ് ജാസ്മിന്‍. വൃക്ക മാറ്റിവെക്കുകയല്ലാതെ യാതൊരും പ്രതിവിധിയുമില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ചികിത്സക്കായി ഓരോ ദിവസവും വേണ്ടി വരുന്ന ഭീമമായ തുകയും, മാറ്റി വെച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഓ പോസിറ്റീവ് ഗ്രൂപ്പിലുള്ള വൃക്കയും ലഭിക്കുകയെന്നതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആലപ്പുഴ ജില്ലയിലെ ഒരു സാധാരണ പീലിംഗ് തൊഴിലാളിയാണ് ഷാജഹാന്‍. ഓരോ ദിവസവും ലഭിക്കുന്ന തുച്ഛമായ വരുമാനത്താല്‍ ജീവിതം മുന്നോട്ട് തള്ളി നീക്കിയിരുന്ന കുടുംബമാണിവരുടേത്. രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ആദ്യ ഘട്ടത്തില്‍ സാധാരണ ആരോഗ്യ പ്രശ്‌നങ്ങളായി മാത്രമേ ഇവര്‍ ധരിച്ചിരുന്നുള്ളു. അത്യാവശ്യ മരുന്നുകള്‍ മാത്രം വാങ്ങി മുന്നോട്ട് പോവുകയായിരുന്നു അന്ന് ചെയ്തത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കലശലായി തോന്നിത്തുടങ്ങിയപ്പോളാണ് കോട്ടയം മെഡിക്കല്‍ കോളേജിലെത്തി പരിശോധന നടത്താന്‍ തീരുമാനിച്ചത്. അന്ന് മെഡിക്കല്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സെബാസ്റ്റിയനാണ് രോഗം തിരിച്ചറിഞ്ഞത്.
ആദ്യ ഘട്ടത്തില്‍ ഒരു വൃക്കയുടെ മാത്രം പ്രവര്‍ത്തനമായിരുന്നു നിലച്ചിരുന്നത്. എന്നാല്‍ വളരെ പെട്ടെന്ന് ഇത് അടുത്ത കിഡ്ണിയിലേക്കും ബാധിക്കുകയായിരുന്നു. ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓരോ മൂന്ന് ദിവസം കൂടുമ്പോളും ഡയാലിസിസിന് വിധേയയായി കഴിയുകയാണ് ഇവര്‍. ഇതിനിടെ വൃക്ക നല്‍കാന്‍ തയ്യാറായി ജാസ്മിന്റെ സഹോദരന്‍ ഇബ്രാഹിംകുട്ടി എത്തിയതാണ്. ഇതിനായി താല്‍പര്യമുള്ളവര്‍ക്ക് 9539930802, 9142091588 എന്ന നമ്പറില്‍ ബന്ധപ്പെടാം. സഹായങ്ങള്‍ നല്‍കാനായി എസ് ബി ഐ കുത്തിയതോട് സൗത്ത് ബ്രാഞ്ചില്‍ ജാസ്മിന്‍ കെ എം എന്ന പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 10503678572. ഐ എഫ് എസ് സി കോഡ്: ടആകച0008639.